• Home
  • Uncategorized
  • ചെക്ക് ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Uncategorized

ചെക്ക് ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മാനന്തവാടി: കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു – ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപമുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്ന് പറയുന്നു. ഇതിനിടെയാണ് ഷോക്കേറ്റതെന്നാണ് സൂചന. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അഭിജിത്തിന് ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണിയാരം ഫാ. ജി.കെ.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. അജിത്ത്, അപ്പു, അമ്മു എന്നിവരാണ് സഹോദരങ്ങള്‍.

Related posts

ഗ്രാന്‍റും അലവന്‍സും മുടങ്ങിയിട്ട് മാസങ്ങൾ, ആദിവാസി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, പലരും പഠനം ഉപേക്ഷിച്ചു

Aswathi Kottiyoor

വയനാട് തലപ്പുഴ തവിഞ്ഞാൽ റിസർവ് വനമേഖലയിലെ മരം മുറി;മുറിച്ചത് സോളാർ ഫെൻസിങിന് വേണ്ടി

Aswathi Kottiyoor

രേഖകളെല്ലാം വ്യാജൻ, സിനിമാ നിര്‍മാണത്തിന് പണം വാങ്ങി പറ്റിച്ചു, തൃശ്ശൂര്‍ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox