23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തൃശ്ശൂര്‍ പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ; കടല്‍ത്തീരത്തെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കാറ്റാടി മരങ്ങള്‍ കത്തിനശിച്ചു
Uncategorized

തൃശ്ശൂര്‍ പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ; കടല്‍ത്തീരത്തെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കാറ്റാടി മരങ്ങള്‍ കത്തിനശിച്ചു

തൃശ്ശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ. ബീച്ചിന്റെ തെക്ക് ഭാഗത്ത് ഇന്ന് വൈകീട്ട് 6:30 ഓടെയിരുന്നു തീപിടുത്തമുണ്ടായത്.കടല്‍തീരത്തെ ഏക്കര്‍ കണക്കിന് വരുന്ന സ്ഥലത്തെ കാറ്റാടി മരങ്ങളും അക്കേഷ്യ മരങ്ങളും കത്തി നശിച്ചു.തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഉടന്‍ ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിനെടുവില്‍ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത് കഴിഞ്ഞയാഴ്ചയും പഞ്ചവടി ബീച്ചിന്റെ വടക്ക് ഭാഗത്തെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ തീപ്പിടുത്തമുണ്ടായിരുന്നു. തീ പിടുത്തത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് നാട്ടുകാരുടെ സംശയം.

Related posts

മനുഷ്യ-വന്യ ജീവി സംഘര്‍ഷം; സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് കേരളം

Aswathi Kottiyoor

കൊട്ടിയൂർ :നാലുവരിപാതയ്ക്കായി സ്ഥാപിച്ച സര്‍വ്വേ കല്ല് പിഴുത് മാറ്റിയ നിലയില്‍.

Aswathi Kottiyoor

വയനാട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി;ലോണ്‍ ആപ്പ് ഭീഷണിയെന്ന് സംശയം

Aswathi Kottiyoor
WordPress Image Lightbox