24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്ന് വിളിച്ച് നിരന്തരം അപമാനിച്ചു,മര്‍ദിച്ചു; തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍
Uncategorized

കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്ന് വിളിച്ച് നിരന്തരം അപമാനിച്ചു,മര്‍ദിച്ചു; തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍


തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വണ്ടിത്തടം സ്വദേശി ഷഹ്നയാണ് മരിച്ചത്. ഭര്‍ത്താവ് നൗഫലമായി പിണങ്ങി രണ്ടു മാസമായി വണ്ടിത്തടത്തെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരുവല്ലം പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഷഹ്നയുടെ മൃതദേഹം തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റുതുടങ്ങിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. പാവപ്പെട്ട വീട്ടില്‍ നിന്ന് വന്നവളെന്നും കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്നും വിളിച്ച് ഭര്‍തൃവീട്ടുകാര്‍ ഷഹ്നയെ അപമാനിച്ചിരുന്നതായും ഷഹ്നയുടെ വീട്ടുകാര്‍ പറഞ്ഞു. ഗര്‍ഭിണിയായിരുന്നതിനാലാണ് അത്ര പെട്ടെന്ന് വിവാഹമോചനത്തിന് ശ്രമിക്കാതിരുന്നതെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

Related posts

തമോഗർത്ത രഹസ്യങ്ങൾ തേടി ISRO; പുതുവർഷത്തിൽ അഭിമാനാമാകാൻ എക്‌സ്‌പോസാറ്റ്‌

Aswathi Kottiyoor

സുസജ്ജം, അത്യാധുനിക സൗര്യങ്ങളോടെ 39 ഐസൊലേഷന്‍ വാര്‍ഡുകള്‍; ഫെബ്രുവരി 6ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Aswathi Kottiyoor

പ്ലസ് വണ്‍ പ്രവേശനം; അധിക ബാച്ച് അനുവദിക്കാതെ സീറ്റ് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് അധ്യാപകര്‍

Aswathi Kottiyoor
WordPress Image Lightbox