25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അലുമിനി മീറ്റും ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും നടന്നു.
Uncategorized

അലുമിനി മീറ്റും ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും നടന്നു.

പേരാവൂർ:പേരാവൂർ മലബാർ ബി എഡ് കോളേജിൽ ‘ലാ- മെമ്മോറിയ’ എന്ന പേരിൽ അലുമിനി മീറ്റും ഫാ. മനോജ് ഒറ്റപ്ലാക്കൽ അനുസ്മരണവും നടന്നു. 2014 -15 വർഷത്തിൽ ഫാ. മനോജ് ഒറ്റപ്പാക്കലിന്റെ സഹപാഠികളാണ് മീറ്റിന് നേതൃത്വം നൽകിയത്. പരിപാടി തൊണ്ടിയിൽ സെൻറ് ജോൺസ് യു പി സ്കൂൾ പ്രധാന അധ്യാപകനും എഴുത്തുകാരനുമായ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ
ഇന്ദു കെ മാത്യു അധ്യക്ഷത വഹിച്ചു.കോളേജ് മാനേജർ വത്സൻ മഠത്തിൽ മുഖ്യാഥിതിയായിരുന്നു. ഫാ.റിമൽ സി.ആന്റണി ഫാ. മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. ജിക്സൺ പി ജോർജ്,സിസ്റ്റർ പ്രീതി, റവ.ഫാ.പോൾ കണ്ടത്തിൽ, മോഹനൻ എ സി, മീര തോമസ്, സിസ്റ്റർ കരോളിൻ, സുരേഷ് കെ തുടങ്ങിയവർ സംസാരിച്ചു.ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സംസ്ഥാനതല ക്ലെ മോഡലിംഗ് മത്സരം സംഘടിപ്പിക്കുന്നതിനുള്ള തുക കൈമാറ്റവും ചടങ്ങിൽ നടന്നു.

Related posts

വേദങ്ങളും രാമായണവും മഹാഭാരതവും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം; ശുപാര്‍ശ എന്‍സിഇആര്‍ടി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍

Aswathi Kottiyoor

8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ

Aswathi Kottiyoor

ഭീതിയൊഴിയുന്നില്ല; മൂന്നാറിൽ കാട്ടാനകൂട്ടം, നേര്യമംഗലത്ത് മരിച്ച ഇന്ദിരയുടെ വീടിന് സമീപം കാട്ടാന

Aswathi Kottiyoor
WordPress Image Lightbox