26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പമ്പയിൽ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം, വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല
Uncategorized

പമ്പയിൽ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം, വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല

പത്തനംതിട്ട : പമ്പയിൽ ശബരിമല തീര്‍ത്ഥാടക‍ര്‍ക്ക് നിയന്ത്രണം. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേ‍ര്‍പ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും.

41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് നന്നേകുറവാണുണ്ടായത്. തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ കണ്ട തിരക്ക് സന്നിധാനത്ത് ഇന്നില്ല. ഇന്ന് രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് മാത്രമേ നടതുറക്കു. അതിനാൽ തീർത്ഥാടകരുടെ വരവും കുറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരാജയപ്പെട്ട പരാതി തുടക്കത്തിൽ കേട്ടിരുന്നു. എന്നാൽ പിന്നീട് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെങ്കിലും ദർശനത്തിന് തടസ മുണ്ടായില്ല. മകരവിളക്ക് മഹോത്സവത്തിനായി ജനുവരി 13 ന് തിരുവാഭരണ ഘോഷയാത്ര പന്തളം കെട്ടാരത്തിൽ നിന്ന് പുറപ്പെടും. ജനുവരി 15 നാണ് മകരവിളക്ക്.

Related posts

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നും ആദ്യ വിമാനം ഇന്നെത്തും, 11 മലയാളികളടക്കം 212 യാത്രക്കാർ, ഹെൽപ് ഡെസ്ക് സജ്ജം

Aswathi Kottiyoor

കേരളത്തില്‍ കാലവര്‍ഷം എത്തി

Aswathi Kottiyoor

പാർട്ടിക്കാരനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് തല്ലി, നവകേരള സദസിൽ മർദ്ദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു

Aswathi Kottiyoor
WordPress Image Lightbox