24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വൈഗ കൊലക്കേസിൽ വിധി ഇന്ന്; പ്രതിക്കെതിരെ സമർപ്പിച്ചത് 3400 പേജുള്ള കുറ്റപത്രം
Uncategorized

വൈഗ കൊലക്കേസിൽ വിധി ഇന്ന്; പ്രതിക്കെതിരെ സമർപ്പിച്ചത് 3400 പേജുള്ള കുറ്റപത്രം

കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറയുന്നത്. 11 മണിയോടുകൂടി വിധി പറയും. 11 കാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനുമോഹനാണ് ഏക പ്രതി. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമർപ്പിച്ചിരിക്കുന്നത്.

2021 മാർച്ച് 21 നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ 11കാരിയായ വൈ​ഗയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കായംകുളത്തെ വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനുശേഷം ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല. നാടുനീളെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് വൈ​ഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മ​ഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്ന് സനുമോഹൻ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിൻറെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. മകളെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വൈഗയെ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയുമായിരുന്നു. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമേ ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Related posts

മണിപ്പൂരില്‍ സൈനികൻ ആറു സഹപ്രവര്‍ത്തകരെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു

Aswathi Kottiyoor

കേന്ദ്രത്തിന്റെ വൻ വീഴ്ചയെന്ന് സത്യപാൽ മാലിക്; പറഞ്ഞതിൽ സത്യമെത്ര?

Aswathi Kottiyoor

സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു, പൊലീസ് നോക്കി നിൽക്കെ സ്ത്രീകളുടെ കൂട്ടയടി

Aswathi Kottiyoor
WordPress Image Lightbox