23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പേരാവൂരിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
Uncategorized

പേരാവൂരിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

പേരാവൂർ :നവകേരളം കർമ്മപദ്ധതിക്ക് കീഴിൽ ഹരിതകേരളം മിഷന്റെയും തൊഴിലുറപ്പ് മിഷന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സംയുക്ത നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര നീർത്തടാധിഷ്ഠിത വികസന പദ്ധതിയായ “നീരുറവ്” പദ്ധതിയുടെ ക്യാമ്പയിന്റെ ഭാഗമായി ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന താത്കാലിക തടയണകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാഞ്ഞിരപ്പുഴയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി വേണുഗോപാലൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി.എംജിഎൻആർഇജി അക്രെഡിറ്റ് എഞ്ചിനിയർ എം പി സ്നേഹ റിപ്പോർട്ട്‌ അവതരിപ്പിച്ചു.ക്ഷേമ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ റീന മനോഹരൻ,പഞ്ചായത്ത് അംഗങ്ങളായ സി യമുന, ബാബു കോഴിക്കാടൻ,എംജിഎൻആർഇജി ഓവർസീർ കെ ജിഷ,തൊഴിലുറപ്പ് പദ്ധതി മാറ്റ് ഷൈനി മനോജ്‌ തുടങ്ങിയവർ സംസാരിച്ചു.

Related posts

മൃതദേഹങ്ങൾ ഒന്നിനുമുകളിൽ ഒന്നായി വയർ കീറിയ നിലയിൽ; മരിച്ചത് കാണാതായ യുവാക്കൾ തന്നെ

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കുമെന്ന് പി. രാജീവ്

Aswathi Kottiyoor

വനിതകള്‍ കരുത്താകുന്ന ഇന്ത്യ; വനിതാ വോട്ടർമാരുടെ എണ്ണം റെക്കോർഡില്‍, കഴിഞ്ഞ 5 തെരഞ്ഞെടുപ്പിലെ കണക്കുകള്‍

Aswathi Kottiyoor
WordPress Image Lightbox