• Home
  • Uncategorized
  • മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം, എസ്‌ഐയ്ക്ക് നേരെ ആക്രമണം; നിരവധി കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍
Uncategorized

മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം, എസ്‌ഐയ്ക്ക് നേരെ ആക്രമണം; നിരവധി കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍


കണ്ണൂരില്‍ മദ്യപിച്ച് എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. തലശേരി കൂളി ബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്. നിരവധി കേസുകളില്‍ പ്രതിയായ റസീനയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് നേരായ ആക്രമണം. തലശേരി എസ് ഐ ദീപ്തിയാണ് ആക്രമിക്കപ്പെട്ടത്.

ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവമുണ്ടായത്. നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. കൂളി ബസാറില്‍ യുവതി സുഹൃത്തിനൊപ്പം മദ്യപിച്ചെത്തുകയും സുഹൃത്തുമായി തന്നെ പിന്നീട് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. പിന്നീട് ഈ വിവരമറിഞ്ഞ് പൊലീസെത്തുകയും യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ യുവതി നടുറോഡില്‍ പരാക്രമം കാണിക്കുകയുമായിരുന്നു. പിന്നീട് ബലംപ്രയോഗിച്ചാണ് യുവതിയെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്.

Related posts

ടൂറിസ്റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചു ;6 പേർക്ക് പരിക്ക്

Aswathi Kottiyoor

കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് കാബിനിൽ ഞെരിഞ്ഞമർ‌ന്ന് ഡ്രൈവർ, അതിസാ​ഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്

Aswathi Kottiyoor

വലിച്ചെറിയൽ മുക്ത കേളകം ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം നടത്തി :

Aswathi Kottiyoor
WordPress Image Lightbox