23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • SFI നേതാവിന്റെ മർദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസ്; റിപ്പോർട്ട് തേടി DGP
Uncategorized

SFI നേതാവിന്റെ മർദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസ്; റിപ്പോർട്ട് തേടി DGP

മൗണ്ട് സിയോൺ ലോ കോളജിൽ എസ്എഫ്ഐ നേതാവിന്റെ മർ‍ദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിപി. പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് പറഞ്ഞാണ് കേസെടുത്തത്. എസ്.എസ്. ടി ആക്രമണ നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.വിദ്യാർത്ഥിനിക്കെതിരെ ഇന്നലെയും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ സി.പി.ഐ.എം പെരുനാട് ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും നാലാംവർഷ വിദ്യാർഥിയുമായ എസ്.എഫ്.ഐ നേതാവിനെതിരെ കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. കെ.എസ്.യു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ആറന്മുള പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മർദനത്തിനിരയായ മൂന്നാംവർഷ വിദ്യാർഥിനിക്കെതിരെയും കേസെടുത്തിരിക്കുന്നത്.

Related posts

‘ഒരിക്കലെങ്കിലും ലോകത്തെ കേൾക്കണം’; ശബ്ദമില്ലാത്ത ലോകത്ത് 3 സഹോദരിമാർ, ശ്രവണ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

Aswathi Kottiyoor

ഹൈദരാബാദിൽ നാല് വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു –

Aswathi Kottiyoor

പൂരപ്പുഴയ്ക്ക് മരണത്തിന്റെ ഗന്ധം; മുങ്ങിത്താണവർക്ക് വിതുമ്പലോടെ വിട

WordPress Image Lightbox