27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ക്രിസ്മസിന് കേരളത്തിന് സ്പെഷ്യൽ വന്ദേഭാരത്; സര്‍വീസ് ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്ക്
Uncategorized

ക്രിസ്മസിന് കേരളത്തിന് സ്പെഷ്യൽ വന്ദേഭാരത്; സര്‍വീസ് ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. പുലർച്ചെ 4:30ന് ചെന്നൈയിൽ നിന്ന് ട്രെയിന്‍ പുറപ്പെടും. ഉച്ച കഴിഞ്ഞ് 3.20 ന് ട്രെയിൻ കോഴിക്കോട്ടെത്തും. സ്പെഷ്യൽ വന്ദേഭാരത് ടെയിന് പാലക്കാട്‌, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിലും സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തും കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചിരുന്നു. ചെന്നൈ – കോട്ടയം റൂട്ടിലാണ് നേരത്തെ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 25 വരെയാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചത്.

Related posts

നടക്കുന്നത് ചില്ലറ തട്ടിപ്പല്ല; പുലർച്ചെ ഒന്നര മണിക്കൂർ പരിശോധന, 347 വാഹനങ്ങൾ, 1.36 കോടിയുടെ ക്രമക്കേട് !

Aswathi Kottiyoor

കരുവന്നൂർ പുഴയിൽ ചാടിയത് ആയുര്‍വേദ ഡോക്ടര്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox