ഇവരില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള 27 കിലോഗ്രാം ലഹരിമരുന്ന്, 24,000 സോക്കോട്രോപിക് ഗുളികകള്‍, 192 കുപ്പി മദ്യം, 25 കഞ്ചാവ് ചെടി എന്നിവ പിടികൂടി. കൂടാതെ തോക്കുകളും ലഹരിമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച പണവും പിടിച്ചെടുത്തു. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനകളിലാണ് പ്രതികളെ പിടികൂടിയതെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് അറിയിച്ചു. ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ പരിശോധനകളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
- Home
- Uncategorized
- പരിശോധനയിൽ കണ്ടെത്തിയത് 27 കിലോ ലഹരിമരുന്നും കഞ്ചാവും 192 കുപ്പി മദ്യവും; 23 പ്രവാസികൾ അറസ്റ്റില്‍