23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം; തുക അനുവദിച്ചത് ഉത്സവ സീസൺ കണക്കിലെടുത്ത്
Uncategorized

കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം; തുക അനുവദിച്ചത് ഉത്സവ സീസൺ കണക്കിലെടുത്ത്

ദില്ലി: കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവ സീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിട്ടുള്ളത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾ‌ക്കായി ആകെ 72000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ് കൂടി അനുവദിക്കാനാണ് ഇപ്പോൾ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ജനുവരി 2024 ന് ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും നൽകേണ്ടതാണ്. അത് 72000 കോടി രൂപയാണ്. ഇതിനകം അത് നൽകാനുള്ള ഉത്തരവ് പുറത്തു വന്നുകഴിഞ്ഞു. അതിന് പുറമെ ഒരു ഇൻസ്റ്റാൾമെന്റ് കൂടി എല്ലാ സംസ്ഥാനങ്ങൾക്കും നൽകുകയാണ്. കേരളത്തിന് 1404 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് യുപിക്കാണ്.

Related posts

അമിത ദുർഗന്ധം, ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യം; കുട്ടികൾക്ക് രോഗങ്ങൾ, പൗൾട്രി ഫാം പൂട്ടാൻ ഉത്തരവ്

Aswathi Kottiyoor

ഹമാസിന് സമാനമായ രീതിയിൽ ഇന്ത്യയെ ആക്രമിക്കും; ഇന്ത്യക്കെതിരെ ഭീഷണിയുമായി ഖലിസ്താൻ ഭീകരൻ ഗുർപത്വന്ത് പന്നൂൻ

Aswathi Kottiyoor

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

Aswathi Kottiyoor
WordPress Image Lightbox