27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ്
Uncategorized

ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് സര്‍വകലാശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ച് പൊലീസ്

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു.ജാന്‍ പാലച്ച് സ്‌ക്വയറിലെ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലാണ് വെടിവയ്പ്പുണ്ടായത്. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി പ്രാഗ് എമര്‍ജന്‍സി സര്‍വീസ് വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സഞ്ചാരികളുടെ പ്രീയപ്പെട്ടയിടമായ ഓള്‍ഡ് ടൗണ്‍ സ്‌ക്വയറിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്ന നഗരത്തിന്റെ തിരക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ജാന്‍ പാലച്ച് സ്‌ക്വയറും സമീപ കെട്ടിടങ്ങളും പൊലീസ് സീല്‍ ചെയ്തു. തോക്കുധാരി പെട്ടെന്ന് സര്‍വകലാശാല കെട്ടിടത്തിലേക്ക് എത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് ആക്രമത്തെ അതിജീവിച്ച വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നിരവധി വെടിയൊച്ചകള്‍ കേട്ടതോടെ തങ്ങള്‍ പരിഭ്രാന്തരായെന്നും ഇപ്പോഴും ആ നടുക്കത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നും സര്‍വകലാശാല അധികൃതരും പറഞ്ഞു.

Related posts

കരുവന്നൂർ കേസ്; എംകെ കണ്ണൻ മടങ്ങി, ചോദ്യം ചെയ്യൽ നിർത്തിവെച്ചെന്ന് ഇഡി

Aswathi Kottiyoor

വനിതകള്‍ക്കായി സാഹിത്യ കളരി

Aswathi Kottiyoor

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox