27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പൂഞ്ച് ഭീകരാക്രമണം: തീവ്രവാദികൾ ഉപയോഗിച്ചത് യുഎസ് നിർമ്മിത റൈഫിൾ, ചിത്രങ്ങൾ പുറത്ത്
Uncategorized

പൂഞ്ച് ഭീകരാക്രമണം: തീവ്രവാദികൾ ഉപയോഗിച്ചത് യുഎസ് നിർമ്മിത റൈഫിൾ, ചിത്രങ്ങൾ പുറത്ത്

പൂഞ്ച് ഭീകരാക്രമണത്തിൽ തീവ്രവാദികൾ ഉപയോഗിച്ചത് യുഎസ് നിർമിത റൈഫിൾ. ആക്രമണം നടന്ന സ്ഥലത്തു നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ലഷ്കർ-ഇ-തൊയ്ബയുടെ (LeT) വിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (PAFF). വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

സമൂഹ മാധ്യമങ്ങൾ വഴിയാണ് PAFF ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. യുഎസ് നിർമ്മിത അത്യാധുനിക M4 കാർബൈൻ റൈഫിൾ ചിത്രത്തിൽ കാണാം. 1980-കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസ് ഓപ്പറേറ്റഡ് കാർബൈനാണ് M4 കാർബൈൻ. കൃത്യവും വിശ്വസനീയവും യുദ്ധ സാഹചര്യങ്ങൾക്ക് യോജിച്ചവായുമാണ് ഇവ.സൈനിക, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന ആയുധം കൂടിയാണ് ഈ റൈഫിൾ. ഇതാദ്യമായല്ല ഭീകരരിൽ നിന്ന് M4 കാർബൈൻ പിടികൂടുന്നത്. 2016 മുതൽ കൊല്ലപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് ഇവ കണ്ടെടുത്തിട്ടുണ്ട്. നേരത്തെ പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.

Related posts

ആളൊഴിഞ്ഞ പറമ്പിലെ നായ്ക്കൾ കടിച്ചുകീറി; കരച്ചിൽപോലും ആരും കേട്ടില്ല; നിഹാൽ, ഇനി നാടിന്റെ കണ്ണീര്

Aswathi Kottiyoor

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

Aswathi Kottiyoor

മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ എംവിഡി ഉദ്യോഗസ്ഥന്‍റെ മകളെ തടഞ്ഞു; സമരക്കാർക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox