24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ബ്രേക്ക് പോയി, നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി,ഇടിച്ചുകയറിയത് മാവേലി സ്റ്റോറില്‍;യാത്രക്കാര്‍ക്ക് പരിക്ക്
Uncategorized

ബ്രേക്ക് പോയി, നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി,ഇടിച്ചുകയറിയത് മാവേലി സ്റ്റോറില്‍;യാത്രക്കാര്‍ക്ക് പരിക്ക്

കൊല്ലം:കൊല്ലം പത്തനാപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്ക് പാഞ്ഞ് കയറി അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം നെടുംപറമ്പിലാണ് സംഭവം. കായംകുളത്ത് നിന്ന് പുനലൂരിലേക്ക് സർവീസ് നടത്തിയ ബസ്സാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. അപകടത്തില്‍ യാത്രക്കാരായ രണ്ടു പേർക്ക് നിസാര പരിക്കേറ്റു. അപകട സമയത്ത് 69 പേർ ബസ്സിൽ ഉണ്ടായിരുന്നു. ഉച്ച ഭക്ഷണ ഇടവേളയായതിനാൽ മാവേലി സ്റ്റോറിൽ ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. മാവേലി സ്റ്റോറിന്‍റെ മുന്‍ഭാഗവും ബോര്‍ഡും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

Related posts

കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് എംഎൽഎയും എംപിയുമൊക്കെ ആവുന്നത്: ജി സുധാകരൻ

Aswathi Kottiyoor

സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് ബസ്; അത്ഭുത രക്ഷപ്പെടൽ, ദൃശ്യം പുറത്ത്

Aswathi Kottiyoor

മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ച ദന്തഡോക്ടര്‍ അറസ്റ്റില്‍ –

Aswathi Kottiyoor
WordPress Image Lightbox