24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണിയുമായി പൊലീസുകാരൻ; ടവർ ലൊക്കേഷൻ പരിശോധനയിൽ വീട്ടിൽ
Uncategorized

പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണിയുമായി പൊലീസുകാരൻ; ടവർ ലൊക്കേഷൻ പരിശോധനയിൽ വീട്ടിൽ

പത്തനംതിട്ട : പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി. സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. വാട്സ് ആപ്പ് ഗ്രൂപ്പിലെ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തതോടെ പൊലീസുകാർ പരിഭ്രാന്തരായി. എന്നാൽ ടവർ ലൊക്കേഷൻ പരിശേധിച്ചപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു.

തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ തനിക്കെതിരെ സിഐ അടക്കം പ്രതികാരനടപടി സ്വീകരിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നുമാണ് കൊടുമൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പറയുന്നത്. തനിക്ക് എതിരെ സ്റ്റേഷനിൽ ഗൂഢാലോചന നടക്കുന്നു. എന്തെങ്കിലും സംഭവിച്ചാൽ സിഐയും റൈറ്റവും ഉത്തരവാദിയെന്നാണ് ഇയാൾ പറയുന്നത്. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തർക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. പൊലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ എസ്പി പ്രേത്യേക കൗൺസിലിങ് ഉൾപ്പെടെ നടത്തിയ ജില്ലയാണ് പത്തനംതിട്ട.

Related posts

മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായ സംഭവം; എച്ച് സലാം എംഎല്‍എയെ തടഞ്ഞുവച്ച് നാട്ടുകാര്‍

Aswathi Kottiyoor

ഷര്‍ട്ടിന്റെ ആദ്യ ബട്ടണ്‍ ഇടാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം

Aswathi Kottiyoor

5 വയസുകാരന് ലൈഗിക പീഡനം, ചെറുത്തപ്പോൾ ഭീഷണി, 20 കാരൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox