23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജാഥാ നായകൻ്റെ മണ്ഡലത്തിൽ ഉജ്വലമായി യൂത്ത് മാർച്ച്
Uncategorized

ജാഥാ നായകൻ്റെ മണ്ഡലത്തിൽ ഉജ്വലമായി യൂത്ത് മാർച്ച്

മട്ടന്നൂർ:വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയത്തിൽ
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആറാം ദിന യൂത്ത് മാർച്ച് പേരാവൂർ മണ്ഡലത്തിലെ 19-ാം മൈലിൽ നിന്ന് ആരംഭിച്ച് ഇരിട്ടിയിൽ സമാപിച്ചു.ഇന്നലെ രാവിലെ 10.30 ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ എം എം മജീദ് അധ്യക്ഷത വഹിച്ചു. ഒമ്പാൻ ഹംസ സംസാരിച്ചു.തുടർന്ന് ഉളിയിൽ,പുന്നാട് ടൗണുകളിൽ മുസ്ലിം ലീഗ്,വനിതാ ലീഗ്, കോൺഗ്രസ്,യൂത്ത് കോൺഗ്രസ്,എം എസ് എഫ്,എസ് ടി യു,പ്രവാസി ലീഗ് നേതൃത്വത്തിൽ യൂത്ത് മാർച്ചിന് അഭിവാദ്യമർപ്പിച്ചു.
ജാഥാ ക്യാപ്റ്റൻ നസീർ നെല്ലൂർ,വൈസ് ക്യാപ്റ്റൻ പി സി നസീർ,
കോ.ഓഡിനേറ്റർ അൽതാഫ് മാങ്ങാടൻ, ഫവാസ് പുന്നാട്, അജ്മൽ ആറളം, അലി മംഗര, ലത്തീഫ് എടവച്ചാൽ, എം എ ഖലീൽ റഹ്മാൻ, ഫൈസൽ ചെറുകുന്നോൻ, കെ കെ ഷിനാജ്, എസ് കെ നൗഷാദ്,കെ സൈനുൽ ആബിദ്, ഷംസീർ മയ്യിൽ, സലാം പൊയനാട് യൂത്ത് മാർച്ചിന് നേതൃത്വം നൽകി.
ആവേശകരമായ സ്വീകരണങ്ങൾക്കു ശേഷം ഇരിട്ടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈകുന്നേരം 6.30ന് നടന്ന സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അൻവർ സാദത് മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ.സണ്ണി ജോസഫ് മുഖ്യാതിഥിയായി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി,
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ഇബ്രാഹിം മുണ്ടേരി, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി,എൻ കെ മുഹമ്മദ്,ഷഹീർ മാസ്റ്റർ,ഷഫീഖ്,ഖാലിദ്,ഷാക്കിർ,അബ്ദുറഹ്മാൻ,അബ്ദുൽ ഖാദർ,ഫാസിൽ,ജാഫർ,
സവാദ് സംസാരിച്ചു.
ജാഥാ നായകൻ നസീർ നെല്ലൂരും ഉപനായകൻ പി സി നസീറും മറുപടി പ്രസംഗം നടത്തി.
മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അജ്മൽ സ്വാഗതവും ട്രഷറർ പി സി ഷംനാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Photo: 1. ഇരിട്ടിയിൽ നടന്ന സമാപന സംഗമം പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.

Related posts

75ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി’ദിശ’ ചിത്രാഞ്ജലി സംഘടിപ്പിച്ചു

Aswathi Kottiyoor

ദമ്മാം ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

Aswathi Kottiyoor

സംസ്ഥാനത്തെ കുറഞ്ഞ പോളിംഗ് നല്‍കുന്ന സൂചന എന്ത്, കൂടുതല്‍ അലോസരം ഏത് മുന്നണിക്ക്?

Aswathi Kottiyoor
WordPress Image Lightbox