26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നിഖിൽ തോമസിനടക്കം വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; നാലംഗസംഘം ചെന്നൈയിൽ അറസ്റ്റിൽ
Uncategorized

നിഖിൽ തോമസിനടക്കം വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; നാലംഗസംഘം ചെന്നൈയിൽ അറസ്റ്റിൽ

ചെന്നൈ: കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനടക്കം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ സംഘം ചെന്നൈയിൽ അറസ്റ്റിലായി. തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ആയ 4 പേരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം.മേഘേശ്വരൻ, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്‌ഡി, ദിവാകർ റെഡ്‌ഡി എന്നിവരാണ് പിടിയിലായത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും, ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എൻ. എസ്. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്. ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ വ്യാജ ബികോം സർട്ടിഫിക്കറ്റ് നിഖിലിനു നിർമിച്ചു കൈമാറിയത് റിയാസ് ആണ്.

ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ഞൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും, ഇവ നിർമിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. അമേരിക്കൻ കോൺസുലേറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയായ നിഖിൽ, ബികോം പൂർത്തിയാക്കാതെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവിടെത്തന്നെ എംകോം പ്രവേശനം നേടിയത് വൻ വിവാദം ആയിരുന്നു.

Related posts

ഹോട്ടലിൽ വിദേശ യുവതിയുടെ മരണം കൊലപാതകം, പിന്നിൽ ഹൗസ് കീപ്പിംഗ് ജീവനക്കാർ, പ്രതികൾ രക്ഷപ്പെട്ടത് കേരളത്തിലേക്ക്

Aswathi Kottiyoor

*ഫെബ്രുവരി 01* *ഇന്ത്യൻ തീരസംരക്ഷണസേന ദിനം*ഫെബ്രുവരി 01*

Aswathi Kottiyoor

കെജ്രിവാളിന്‍റെ മെഡിക്കൽ പരിശോധന ഉടൻ, ഇന്ന് കോടതിയിൽ ഹാജരാക്കും; രാജ്യവ്യാപക പ്രതിഷേധം, ദില്ലിയിൽ സംഘർഷാവസ്ഥ

Aswathi Kottiyoor
WordPress Image Lightbox