കോട്ടയം വൈക്കം പതിമൂന്ന് വയസുകാരനെ കാണാനില്ലെന്ന് പരാതി. കാരയില്‍ചിറ സ്വദേശി ജാസ്മിന്റെ മകന്‍ അദിനാനെയാണ് കാണാതായത്. അടുത്തുള്ള വീട്ടില്‍ കേക്ക് നല്‍കാന്‍ പോയതിന് ശേഷം കുട്ടി തിരികെയെത്തിയില്ല. വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.വൈകുന്നേരം ഏഴരയോടെയാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു. ഇത് പ്രമാണിച്ച് വീട്ടില്‍ മുറിച്ച അടുത്തുള്ള വീട്ടുകാര്‍ക്ക് കൊടുക്കാന്‍ പോയതാണ് കുട്ടി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.