24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഒരേ പാതയിലെ മരണക്കെണി! പേടിപ്പെടുത്തുന്ന അനുഭവം, 24 മണിക്കൂറിൽ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ 3 അപകട മരണം
Uncategorized

ഒരേ പാതയിലെ മരണക്കെണി! പേടിപ്പെടുത്തുന്ന അനുഭവം, 24 മണിക്കൂറിൽ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ 3 അപകട മരണം

തൃശൂര്‍: മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയില്‍ 24 മണിക്കൂറിനുള്ളില്‍ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. വെള്ളി രാത്രി 8.30നായിരുന്നു ആദ്യ അപകടം. ഇതില്‍ വയോധികന്‍ മരിച്ചു. ശനിയാഴ്ച്ചയുണ്ടായ രണ്ട് അപകടങ്ങളില്‍ വയോധിക ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.

ചുവന്നമണ്ണില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചാണ് വയോധികന്‍ മരിച്ചത്. ചുവന്നമണ്ണ് വാകയില്‍ രാഘവന്‍ (74) ആണ് മരിച്ചത്. വെള്ളി രാത്രി 8.30 ഓടെ തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് അപകടം ഉണ്ടായത്. വിവാഹ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയതായിരുന്നു രാഘവന്‍. റോഡ് മുറിച്ചുകടന്ന വയോധികന്‍ കാറിനെ മറികടക്കുന്നതിനിടെ പുറകില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഊട്ടിയില്‍നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പാണഞ്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും കഴിഞ്ഞ കാലഘട്ടങ്ങളില്‍ പാര്‍ട്ടി പരിപാടികളില്‍ നിറസാന്നിധ്യവും ആയിരുന്നു മരിച്ച രാഘവന്‍. പീച്ചി പൊലീസും ഹൈവേ റിക്കവറി വിങ്ങും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

പിക്കപ്പ് വാനിനു പുറകില്‍ സ്‌കൂട്ടറിടിച്ചായിരുന്നു മറ്റൊരു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാത 544 കുതിരാന്‍ ഇരുമ്പുപാലത്താണ് അപകടം നടന്നത്. ദേശീയപാതയില്‍ സ്ഥാപിക്കേണ്ട ദിശാബോര്‍ഡുകള്‍ കൊണ്ടുപോകുന്ന പിക്കപ്പ് വാനിന് പുറകിലാണ് സ്‌കൂട്ടര്‍ ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച കൊമ്പഴ ഇരുമ്പുപാലം സ്വദേശി തണ്ണിക്കോടന്‍ വീട്ടില്‍ ജോര്‍ജാണ് (54) മരിച്ചത്.

Related posts

‘ചെളിയിലും വെള്ളക്കെട്ടിലും ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്’; ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി

Aswathi Kottiyoor

പുതിയ നെല്ല് സംഭരണ പദ്ധതിയില്‍ ആശങ്ക; വര്‍ഷങ്ങള്‍ക്ക് മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതിയെന്ന് കര്‍ഷകര്‍

Aswathi Kottiyoor

വടകരയിൽ കടമുറിക്കുള്ളിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും കൊയിലാണ്ടി സ്വദേശിയുടേത്? കാണാനില്ലെന്ന് ബന്ധുക്കൾ

Aswathi Kottiyoor
WordPress Image Lightbox