യുഡിഎഫ് ഭരിക്കുന്ന പെരുവയല്‍ പഞ്ചായത്തിലെ പ്രധാന റോഡിനോട് ചേര്‍ന്നല്ല വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ട് നാളേറെയായി. കാടു മൂടിത്തുടങ്ങിയിട്ടും നാട്ടുകാര്‍ക്ക് വിശ്രമകേന്ദ്രം ഉപകാരമാകുന്നില്ലെന്നാരോപിച്ചാണ് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം സുജിത് പെരുവയല്‍ നവകേരളാ സദസ്സില്‍ പരാതി നല്‍കിയത്. പഞ്ചായത്ത് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം റോഡരികിലല്ലാത്തതിനാല്‍ ചെലവഴിച്ച തുക തിരിച്ചു പിടിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ തുടര്‍നടപടിക്കായി പരാതി കറങ്ങിത്തിരിഞ്ഞ് എത്തിയത് പെരുവയല്‍ പഞ്ചായത്തിന്‍റെ തന്നെ സെക്രട്ടറിയുടെ കൈയിലാണ്.
- Home
- Uncategorized
- യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ നവ കേരള സദസിൽ സിപിഎം നേതാവിന്റെ പരാതി അതേ പഞ്ചായത്തിൽ തീര്‍പ്പാക്കി