23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ വ്യദ്ധയെ ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു;സ്വകാര്യഭാഗങ്ങളിലടക്കം പരിക്ക്; പ്രതി പിടിയിൽ
Uncategorized

കൊച്ചിയിൽ വ്യദ്ധയെ ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു;സ്വകാര്യഭാഗങ്ങളിലടക്കം പരിക്ക്; പ്രതി പിടിയിൽ

കൊച്ചി : കൊച്ചിയിൽ വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 62 വയസ് പ്രായമുളള സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക ജോലിചെയ്ത് ഉപജീവനം നടത്തുന്നയാളാണ് ബലാത്സംഗത്തിന് ഇരയായത്.

സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ഇതര സംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി ഫിർദൗസ് ആണ് പിടിയിലായത്. ബലാത്സംഗത്തിന് ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു. വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ്. അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.

Related posts

വനിതാ ഐഎഎസ് ഓഫീസറെ രാത്രി വൈകി ഫോണിൽ വിളിച്ച് ശല്യം ചെയ്തു; തിരുവനന്തപുരത്ത് ക്ലർക്കിന് സസ്പെൻഷൻ

മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം; സംഘര്‍ഷം രൂക്ഷം

Aswathi Kottiyoor

അര്‍ഹതയുള്ള അവസാന ആളിനും ഓണക്കിറ്റ് കിട്ടിയെന്ന് ഉറപ്പാക്കും; മന്ത്രി ജി ആര്‍ അനില്‍

Aswathi Kottiyoor
WordPress Image Lightbox