26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • സര്‍ക്കാര്‍ 24 കോടി രൂപ അനുവദിച്ചിട്ടും ഗവൺമെന്റ് കോളേജിന് കെട്ടിടം നി‍ര്‍മ്മിക്കുന്നില്ല
Uncategorized

സര്‍ക്കാര്‍ 24 കോടി രൂപ അനുവദിച്ചിട്ടും ഗവൺമെന്റ് കോളേജിന് കെട്ടിടം നി‍ര്‍മ്മിക്കുന്നില്ല

നീലേശ്വരം: ഫണ്ട് അനുവദിച്ചിട്ടും സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാതെ കാസര്‍കോട് കരിന്തളത്തെ ഗവൺമെമന്റ് കോളേജ്. പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിലാണ് അഞ്ചര വർഷമായി കോളേജ് പ്രവര്‍ത്തിക്കുന്നത്. കിടപ്പ് രോഗികളേയും അത്യാസന്ന നിലയിലുള്ള അര്‍ബുദ രോഗികളേയുമൊക്കെ കിടത്തി ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് കരിന്തളത്ത് നിര്‍മ്മിച്ച കെട്ടിടമാണ് ഗവൺമെന്റ് ആര്‍ട്സ് ആന്റ് സയൻസ് കോളേജായി പ്രവര്‍ത്തിക്കുന്നത്.പദ്ധതി ഫണ്ടും ബജറ്റ് ഫണ്ടും ഉൾപ്പടെ കരിന്തളത്ത് ഗവൺമെന്റ് കോളേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ 24 കോടി രൂപ അനുവദിച്ചിരുന്നു. കോളേജിനായി സ്ഥലവുമുണ്ട്. ഇതിപ്പോൾ കാടുമൂടി കിടക്കുകയാണ്. ഇവിടെ ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജ് , കരിന്തളം എന്ന് ബോർഡ് സ്ഥാപിച്ച്, ചുറ്റുമതിൽ കെട്ടി വെള്ള പൂശി ഭംഗിയാക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണം എന്ന് ആരംഭിക്കുമെന്നതിന് അധികൃതർക്ക് വ്യക്തമായ ഉത്തരവുമില്ല.

Related posts

പാർലമെൻറ് അതിക്രമം; ‘പ്രതികൾ ഭഗത് സിങ് എന്ന ഗ്രൂപ്പിന്‍റെ ഭാഗം, പരിചയപ്പെട്ടത് ഫേയ്സ്ബുക്കിലൂടെ’

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ സമ്മേളനം നാളെ

Aswathi Kottiyoor

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: ഓൺലൈനായി അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox