26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ
Uncategorized

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചത്. ബൈക്കിൽ ലിഫ്റ്റ് നൽകി കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. അരൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് കുണ്ടന്നൂരിൽ നിന്നാണ് പ്രതികൾ ലിഫ്റ്റ് നൽകിയത്.

Related posts

മഴ സാധ്യത ഇന്ന് 9 ജില്ലകളിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏപ്രിൽ 3 വരെയുള്ള അറിയിപ്പ് ഇങ്ങനെ…

Aswathi Kottiyoor

ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടക്കുന്നു, ചീഫ് ജസ്റ്റിസിന് കത്തെഴുതി മുൻ ജഡ്ജിമാർ

Aswathi Kottiyoor

‘പുഴുക്കുത്ത് പിടിച്ച മനസുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ’; മന്ത്രി ആര്‍.ബിന്ദു

Aswathi Kottiyoor
WordPress Image Lightbox