25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *❄️😷പാനൂരിൽ കോവിഡ് മരണം. ഇന്നു മുതൽ നിയന്ത്രണങ്ങളിലേക്ക്, മാസ്ക് നിർബന്ധമാക്കി.*
Uncategorized

*❄️😷പാനൂരിൽ കോവിഡ് മരണം. ഇന്നു മുതൽ നിയന്ത്രണങ്ങളിലേക്ക്, മാസ്ക് നിർബന്ധമാക്കി.*

▪️പാനൂർ നഗരസഭയിൽ ഒന്നാം വാർഡിൽ കോവിഡ് രോഗത്തെത്തുടർന്ന് ഒരാൾ മരണപ്പെട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ പാനൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും, വിവാഹം, ഉത്സവങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകൾ നഗരസഭയിൽ അറിയിച്ച് സമ്മതം വാങ്ങിക്കാനും യോഗത്തിൽ തീരുമാനമായി.മാസ്ക് നിർബന്ധമാക്കണം.പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും ക്വാറന്റൈനിലെ തുടരാൻ നിർദ്ദേശിക്കാനും തീരുമാനിച്ചു. പ്രായമായവരെ ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ ആവശ്യമായ നിർദ്ദേശം നൽകാനും തീരുമാനിച്ചു തുടങ്ങിയ നടപടികൾ ഇന്നുമുതൽ തന്നെ സ്വീകരിക്കാൻ തീരുമാനിച്ചു.കെ.പി.മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ വി.നാസർ,മെഡിക്കൽ ഓഫീസർ ഡോ:ഐ കെ.അനിൽകുമാർ, കൗൺസിലർമാരായ പി കെ. പ്രവീൺ, സുധീർ കുമാർ, നസില കണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

‘സിദ്ധിഖ് സുഹൃത്താണ്, എന്നോട് ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയിട്ടില്ല’, ആശാ ശരത്തിന്റെ വിശദീകരണം

Aswathi Kottiyoor

ഇന്ധന സെസിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; പ്ലക്കാർഡുമായി പ്രതിപക്ഷം സഭയിൽ

Aswathi Kottiyoor

തോരാതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; വീടുകളിൽ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox