24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘6 വർഷമായി മർദ്ദിക്കുന്നു, അടിയേറ്റ് നിലത്ത് വീണാലും ചവിട്ടും; മർദ്ദനം വൃത്തിയില്ലെന്ന പേരില്‍’: ഏലിയാമ്മ
Uncategorized

‘6 വർഷമായി മർദ്ദിക്കുന്നു, അടിയേറ്റ് നിലത്ത് വീണാലും ചവിട്ടും; മർദ്ദനം വൃത്തിയില്ലെന്ന പേരില്‍’: ഏലിയാമ്മ

കൊല്ലം: കൊല്ലം തേവലക്കരയിൽ വായോധികയെ മർദിച്ച മരുമകൾ മഞ്ജുമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്ന് ഏലിയാമ്മ പറയുന്നു. വൃത്തിയില്ലെന്ന പേരിലായിരുന്നു മർദ്ദനം. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളിന്റെ മക്കൾ രണ്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ഏലിയാമ്മ വർഗീസ് പറഞ്ഞു.

ഒരു വർഷം മുമ്പ് നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. വീടിനകത്ത് മക്കളുടെ മുന്നിൽ വച്ചായിരുന്നു മർദ്ദനം. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകീട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മർദ്ദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി.പഞ്ചായത്ത് അംഗത്തിന്‍റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വർഗീസ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ഹയർ സെക്കൻഡറി അധ്യാപികയായ മകൾ മഞ്ജുമോൾ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെയുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്.

Related posts

15 രാജ്യസഭാ സീറ്റിലേക്കുള്ള തെഞ്ഞെടുപ്പ് ഇന്ന്; യുപിയിൽ കൊമ്പുകോർക്കാൻ ബിജെപിയും എസ്പിയും

Aswathi Kottiyoor

മോദി ഫാക്ടറിന്റെ കേന്ദ്രം, പാർട്ടി ഗ്രാമങ്ങൾ..; ‘ജയിച്ചിട്ടും’ ബിജെപിയെ ഞെട്ടിച്ച് തീരദേശ കർണാടക

Aswathi Kottiyoor

പേരാമ്പ്രയിൽ 36 കാരിയും 3 മാസം പ്രായമുള്ള കുഞ്ഞും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ, ജീവനാടുക്കിയതെന്ന് സംശയം

Aswathi Kottiyoor
WordPress Image Lightbox