23.8 C
Iritty, IN
June 25, 2024
  • Home
  • Uncategorized
  • മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി; സംഭവം വിചാരണക്ക് ശേഷം തിരികെ പോകുന്നവഴി
Uncategorized

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി; സംഭവം വിചാരണക്ക് ശേഷം തിരികെ പോകുന്നവഴി

കൊല്ലം: മാവേലിക്കരയിൽ ആറ് വയസ്സുകാരി മകളെ മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി. ആറ് വയസ്സുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മെമു ട്രെയിനിൽ നിന്നാണ് ചാടിയത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂത്രം ഒഴിക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഇയാൾ പോയത്. രണ്ട് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. പുന്നമൂട് ആനക്കൂട്ടില്‍ വീടിന്റെ സിറ്റൌട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു ഉപയോഗിച്ച് ശ്രീമഹേഷ്, കൊലപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായി അവിടേക്ക് കയറിച്ചെന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദയേയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടികാരുടെ സഹായത്തോടെ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

20 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ

Aswathi Kottiyoor

മുഴപ്പിലങ്ങാട് പ്രദേശത്ത് തെരുവ് നായ ശല്യം വെൽഫെയർ പാർട്ടി മുഴപ്പിലങ്ങാട് കമ്മിറ്റി . ജില്ലാ ഡപ്യൂട്ടി കലക്ടർക്ക് നിവേദനംനൽകി.

Aswathi Kottiyoor

‘എന്‍റെ കുഞ്ഞിനെ വേണം’; രണ്ടാനച്ഛൻ മർദിച്ച 7 വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

Aswathi Kottiyoor
WordPress Image Lightbox