24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മഞ്ഞളാം യുപി സ്കൂളിലെ സ്നേഹാർദ്രം പാലിയേറ്റിവ് കെയർ, ക്രിസ്മസ് കിറ്റും കേക്ക് വിതരണവും സംഘടിപ്പിച്ചു..
Uncategorized

മഞ്ഞളാം യുപി സ്കൂളിലെ സ്നേഹാർദ്രം പാലിയേറ്റിവ് കെയർ, ക്രിസ്മസ് കിറ്റും കേക്ക് വിതരണവും സംഘടിപ്പിച്ചു..

മഞ്ഞളാംപുറം യുപി സ്കൂളിന്റെയും പി ടി എ യുടെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾ ആണ് കിറ്റുകൾ വിതരണം നടത്തിയത്.കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ അശരണരും, ആലംബഹീനരും കിടപ്പുരോഗികളും നിർധനരുമായവരുടെ വീടുകൾ സന്ദർശിച്ചാണ് ക്രിസ്മസ് കിറ്റും കേക്കും വിതരണം നടത്തിയത്. ചെറുപ്പത്തിലെതന്നെ സാമൂഹ്യ പ്രതിബദ്ധതയും സഹായ മന:സ്ഥിതിയും അനാഥരോട് ആദരവും ദയയും കുട്ടികൾക്കിടയിൽ വർധിപ്പിക്കുന്നതിനു വേണ്ടിയാണ് സ്നേഹാർദ്രം എന്ന പാലിയേറ്റീവ് യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നത്.വാർഡ് മെമ്പർ ശ്രീ ജോണി പാമ്പാടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ പി ടി,പിടിഎ പ്രസിഡണ്ട് സുജയ് ടി ജേക്കബ്,മദർ പി ടി എ പ്രസിഡണ്ട് ജിമോൾ വർഗീസ്,ബിജു തട്ടാറടിയിൽ ,ഷീന പ്രശാന്ത്, ബിനി കൃഷ്ണകുമാർ, രമ്യ ജിനിഷ് അധ്യാപക പ്രതിനിധികളായ ബ്ലസി മോൾ,മോളി ഡൊമിനിക്,മഞ്ജു ദേവസ്യ തുടങ്ങിയ പരിപാടിയിൽ പങ്കെടുത്തു

Related posts

തലശ്ശേരിയിൽ എംഡിഎംഎ യുമായി യുവതി അറസ്റ്റിൽ

Aswathi Kottiyoor

മൂന്നാറില്‍ 12വയസ്സുകാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി, പൊലീസ് അന്വേഷണം

Aswathi Kottiyoor

നിലമ്പൂര്‍ ചാലിയാറില്‍ കാണാതായ പെൺകുട്ടി കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox