21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ജന്മനാകിടപ്പുരോഗി, എന്നിട്ടും ശ്യാംകുമാറിന്റെ ലൈഫ് സർട്ടിഫിക്കറ്റ് ഡോക്ടർ നിഷേധിച്ചത് ക്രൂരതയെന്ന് എൽഡിഎഫ്
Uncategorized

ജന്മനാകിടപ്പുരോഗി, എന്നിട്ടും ശ്യാംകുമാറിന്റെ ലൈഫ് സർട്ടിഫിക്കറ്റ് ഡോക്ടർ നിഷേധിച്ചത് ക്രൂരതയെന്ന് എൽഡിഎഫ്

തൃശൂര്‍: ജന്മനാ വൈകല്യമുള്ള കിടപ്പുരോഗിയായ യുവാവിന് ലൈഫ് സര്‍ട്ടിഫിക്ക് നിഷേധിച്ച അളഗപ്പനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എല്‍ഡിഎഫ് ജനപ്രതിനിധികള്‍. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ പാണ്ടാരി മോഹനന്‍-ഷീല ദമ്പതികളുടെ മകനായ ശ്യാംകുമാര്‍ (38) ജന്മനാ വൈകല്യമുള്ള കിടപ്പുരോഗിയാണ്. പ്രാഥമിക ആവശ്യങ്ങൾക്കു പോലും അമ്മയായ ഷീലയുടെ സഹായം വേണം.ശ്യാമിന് കരുവാപ്പടി അക്ഷയ സെന്ററില്‍നിന്നുള്ള ഉദ്യോഗസ്ഥന്‍ മസ്റ്ററിങ് ചെയ്തപ്പോള്‍ വിരലും കണ്ണും രേഖപ്പെടുത്താനായില്ല. അക്ഷയയില്‍നിന്നുള്ള സാക്ഷ്യപത്രമടക്കം ലൈഫ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ രേഖകള്‍ സഹിതം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷിന് വാര്‍ഡ് മെംബര്‍ വി.കെ. വിനീഷ് നേരിട്ട് കണ്ട് സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 11നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഡോക്ടര്‍ കിടപ്പു രോഗിയായ ശ്യാമിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത് അസാധ്യമാണെന്നും ഡോക്ടര്‍ 24 മണിക്കൂറിനുള്ളില്‍ നേരിട്ടോ ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയോ 12ന് ഉച്ചയ്ക്കുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് തന്നാല്‍ മതിയെന്ന് വാര്‍ഡ് മെംബര്‍ വി.കെ. വിനിഷ് പറഞ്ഞു. ഇതിനും ഡോക്ടര്‍ തയാറായില്ല.

Related posts

പള്ളിക്കുള്ളിൽ ലഹരി വ്യാപാരവുമായി പാസ്റ്റർ, രഹസ്യവിവരവുമായി വിശ്വാസി, അറസ്റ്റ്

Aswathi Kottiyoor

ഇടുക്കിയിൽ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, 40 വിദ്യാർത്ഥിനികൾ ചികിത്സ തേടി

Aswathi Kottiyoor
WordPress Image Lightbox