• Home
  • Uncategorized
  • ഇരിങ്ങാലക്കുടയിൽ 3 വയസുകാരന്റെ തല ഗ്രില്ലിൽ കുടങ്ങി, ഏറെ ശ്രമിച്ചിട്ടും രക്ഷയില്ല, ഒടുവിൽ ഫയര്‍ഫോഴസ് എത്തി
Uncategorized

ഇരിങ്ങാലക്കുടയിൽ 3 വയസുകാരന്റെ തല ഗ്രില്ലിൽ കുടങ്ങി, ഏറെ ശ്രമിച്ചിട്ടും രക്ഷയില്ല, ഒടുവിൽ ഫയര്‍ഫോഴസ് എത്തി

ഇരിങ്ങാലക്കുട: ഗ്രില്ലിനുള്ളിൽ തല കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി. ഇരിങ്ങാലക്കുട ഠാണാവിൽ കെവിഎം ആർക്കേഡ് എന്ന ബിൽഡിംങ്ങിന്റെ രണ്ടാം നിലയിൽ ആണ് അപകടം നടന്നത്. നടവരമ്പ് സ്വദേശി പാറപ്പുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മൂന്ന് വയസുള്ള ബുദ്ധദേവ് കൃഷ്ണ എന്ന കുട്ടിയുടെ തലയാണ് ഗ്രില്ലിനുള്ളിൽ കുടുങ്ങിയത്.

കുട്ടിയെ രക്ഷിക്കാൻ ബന്ധുക്കളും വ്യാപാരികളും ഏറെ ശ്രമിച്ചെങ്കില്ലും സാധിക്കാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പിന്നീട് സേന സ്ഥലത്തെത്തി ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ഗ്രിൽ അറുത്ത് മാറ്റി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫിസർ സികെ ബൈജു, ഉദ്യോഗസ്ഥരായ കെസി സജീവ്, സന്ദീപ്, ഉല്ലാസ്, ഉണ്ണികൃഷ്ണൻ, ഗോകുൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

Related posts

25 വര്‍ഷം നീണ്ട വ്യാജ ചികിത്സ’: റോഷ്നി ക്ലിനിക്കിലെ ‘ഡോക്ടര്‍’ ഒടുവില്‍ പിടിയില്‍

Aswathi Kottiyoor

ആയുഷ് മേഖലയില്‍ 207.9 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രത്തിന്‍റെ അനുമതി

Aswathi Kottiyoor

നിപ ബാധ: മലപ്പുറത്തെ തുടർനടപടികൾക്കായി അവലോകനയോഗം ഇന്ന്; ഐസിഎംആര്‍ സംഘം കോഴിക്കോട്ട്

Aswathi Kottiyoor
WordPress Image Lightbox