24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയി; ഫോട്ടോഗ്രാഫറെ മർദ്ദിച്ച് പൊലീസ്, സ്കൂട്ടർ മറിച്ചു, താക്കോലൂരി
Uncategorized

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ പോയി; ഫോട്ടോഗ്രാഫറെ മർദ്ദിച്ച് പൊലീസ്, സ്കൂട്ടർ മറിച്ചു, താക്കോലൂരി

ആലപ്പുഴ: നവകേരള സദസ്സ് ആലപ്പുഴയിൽ മാധ്യമപ്രവർത്തകനുനേരെയും പൊലീസ് അതിക്രമം. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനുബാബുവിനെയാണ് കയ്യേറ്റം ചെയ്തത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പൊലീസ് സംഘം അസഭ്യം വിളിച്ചുകൊണ്ട് കൈയേറ്റം ചെയ്തു. സ്കൂട്ടർ തള്ളിമറിച്ചിട്ട് താക്കോലും ഊരികൊണ്ടുപോയി. ആലപ്പുഴ പള്ളിപ്പുറത്തുവെച്ചായിരുന്നു സംഭവം.

ആലപ്പുഴയില്‍ ഇന്ന് മുഖ്യ മന്ത്രിയുടെ ബസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. പൂച്ചാക്കലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. വൈസ് പ്രസിഡന്‍റ് ഗംഗ ശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related posts

സ്ത്രീയുടെ സ്വർണവും പണവും കവർന്നയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor

പതിമൂന്നിനം സാധനങ്ങൾ സബ്സിഡി നിരക്കിൽ; കണ്‍സ്യൂമര്‍ ഫെഡിൻ്റെ ഉത്സവ ചന്തകൾ തുടങ്ങി

Aswathi Kottiyoor

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ വീൽചെയറും ഇലക്ടോണിക്‌സ് ചക്ര വാഹനവും വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox