24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘ശബരിമല ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാർ ശ്രമിക്കുന്നു’; കുമ്മനം രാജശേഖരൻ
Uncategorized

‘ശബരിമല ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാർ ശ്രമിക്കുന്നു’; കുമ്മനം രാജശേഖരൻ

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ നടപടിയില്ല. തിരക്കിന് കാരണം ഭക്തർ പെട്ടെന്ന് എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. ഭക്തരുടെ എണ്ണത്തിൽ ഓരോ വർഷവും 30 ശതമാനം വർധനയുണ്ടാകും.ഭക്തരുടെ വർധന മുൻകൂട്ടി കണ്ട് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാരിനായില്ല. മുൻ പരിചയമില്ലാത്തെ പൊലീസുകാരെ ശബരിമലയിൽ നിയോഗിച്ചു. തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ശബരിമല ടൂറിസ്റ്റ് കേന്ദ്രമാകാൻ സർക്കാർ ശ്രമിക്കുന്നുവെന്നും കുമ്മനം വ്യക്തമാക്ക.

അതിനിടെ ബിജെപി പ്രതിനിധി സംഘം വ്യാഴാഴ്ച ശബരിമല സന്ദര്‍ശിക്കും. ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘമാണ് ശബരിമല സന്ദര്‍ശിക്കുക.

ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് ശബരിമല സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ശബരിമലയിലേക്ക് ബിജെപിയും പ്രതിനിധി സംഘത്തെ അയക്കുന്നത്.

Related posts

‘വെട്ടിക്കാട് ചന്ദ്രശേഖരൻ’ ഇനിയില്ല; ഇന്നലെ മുതൽ അവശനിലയിൽ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആന ചെരിഞ്ഞു

Aswathi Kottiyoor

പള്ളിക്കുള്ളിൽ ലഹരി വ്യാപാരവുമായി പാസ്റ്റർ, രഹസ്യവിവരവുമായി വിശ്വാസി, അറസ്റ്റ്

Aswathi Kottiyoor

കേരള വാട്ടർ അതോറിറ്റി കളക്ഷൻ ക്യാമ്പ്

Aswathi Kottiyoor
WordPress Image Lightbox