27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഇനി മലയാളം മീഡിയമില്ല, അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം, ലക്ഷദ്വീപിൽ ഉത്തരവിറങ്ങി
Uncategorized

ഇനി മലയാളം മീഡിയമില്ല, അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം, ലക്ഷദ്വീപിൽ ഉത്തരവിറങ്ങി

കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ് സി ഇ ആ‍ര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാൻ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം. ഒന്നാം ക്ലാസ് മുതൽ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവ‍ര്‍ക്ക് മലയാളം മീഡിയം തുടരാം. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.

Related posts

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

Aswathi Kottiyoor

ഒറിജിനലല്ല, യന്തിരൻ…; പ്രവേശനോത്സവത്തില്‍ കുട്ടികൾക്ക് കൗതുകമായി റോബോട്ടിക് ആനയും നായയും

Aswathi Kottiyoor

പ്രളയത്തിലും മഴക്കെടുതിയിലും ജനകീയ ഇടപെടലുകള്‍, അപേക്ഷകളിൽ ഉടനടി പരിഹാരം, വില്ലേജ് ഓഫീസർക്ക് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox