21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
Uncategorized

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഹർജിയിൽ ആരോപണം.

കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പ പരിധിവെട്ടിക്കുറച്ചത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍ കമ്പനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായി കണ്ടിരിക്കുന്നത്. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ നടപടി.

Related posts

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor

ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം, ജയിൽ മോചനത്തിന് കടമ്പകൾ ബാക്കി

Aswathi Kottiyoor

♦️🔰ഗോപിപ്പിള്ള അനുസ്മരണം;റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox