26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പാലക്കാട് തെരുവുനായയെ തല്ലിക്കൊന്ന സംഭവം; കേസെടുത്ത് പൊലീസ്
Uncategorized

പാലക്കാട് തെരുവുനായയെ തല്ലിക്കൊന്ന സംഭവം; കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ തെരുവുനായയെ തല്ലിക്കൊന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. പത്തിരിപ്പാല സ്വദേശി സെയ്തലവിക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്‌. കഴിഞ്ഞ വെള്ളിയാഴ്ച തലയിൽ മുറിവുമായി നടന്നിരുന്ന പട്ടിയെ പ്രതി കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പാലക്കാട്ടെ സനാതന ആശ്രമം നൽകിയ പരാതിയിലാണ് കേസെടുത്തത്.

Related posts

പെണ്‍കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കും; മന്ത്രി വി.ശിവന്‍കുട്ടി

Aswathi Kottiyoor

അപകടത്തില്‍ പരിക്കേറ്റ ഓട്ടോഡ്രൈവര്‍ക്ക് രക്ഷകനായി എംഎല്‍എ

Aswathi Kottiyoor

രണ്ട് മാസത്തേക്ക് ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ്

Aswathi Kottiyoor
WordPress Image Lightbox