25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പ്രതിഷേധിച്ചവരിലൊരാൾ എഞ്ചിനീയറിംഗ് ബിരുദധാരി, ലോക്സഭയിൽ ഫോറൻസിക് പരിശോധന; പ്രതിഷേധവുമായി പ്രതിപക്ഷം
Uncategorized

പ്രതിഷേധിച്ചവരിലൊരാൾ എഞ്ചിനീയറിംഗ് ബിരുദധാരി, ലോക്സഭയിൽ ഫോറൻസിക് പരിശോധന; പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി: പാർലമെന്‍റിൽ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചവരിലൊരാൾ എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് വിവരം. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗിച്ചത്. ബെംഗളുരുവിലെ വിവേകാനന്ദ സർവകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജൻ പഠിച്ചതെന്നും പുറത്തുവരുന്നു. മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം. അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.

ഫോറൻസിക് സംഘം പാർലമെന്റ് വളപ്പിൽ തെളിവ് ശേഖരിക്കുകയാണ്. കൂടാതെ സിആർപിഎഫ് ഡിജിയും പാർലമെന്റിലെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ ആവശ്യപ്പെട്ടു. വിവരങ്ങൾ അംഗങ്ങൾ അറിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് പരഞ്ഞ് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപോയി

Related posts

സിദ്ധാര്‍ത്ഥന് ‘ഒപ്പിടല്‍ ശിക്ഷ’യും; പ്രതികളെ പ്രകോപിപ്പിച്ചത് സിദ്ധാര്‍ത്ഥന് ക്യാംപസില്‍ കിട്ടിയ സ്വീകാര്യത!

Aswathi Kottiyoor

ഷബ്നയുടെ ആത്മഹത്യ;’ ഭർത്താവിന്‍റെ ബന്ധുക്കൾ പണവും സ്വാധീനവുമുള്ളവര്‍’, അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

Aswathi Kottiyoor

കൊവിഡിന്റെ പുതിയ വകഭേദം; ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 പടരുന്നു

Aswathi Kottiyoor
WordPress Image Lightbox