25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • 50 വർഷം പഴക്കമുള്ള വീട്; ഭീതിയോടെ അഞ്ചം​ഗ കുടുംബം; ‘ലൈഫ്’ അപേക്ഷയിൽ വർഷങ്ങളായിട്ടും തീരുമാനമായില്ല
Uncategorized

50 വർഷം പഴക്കമുള്ള വീട്; ഭീതിയോടെ അഞ്ചം​ഗ കുടുംബം; ‘ലൈഫ്’ അപേക്ഷയിൽ വർഷങ്ങളായിട്ടും തീരുമാനമായില്ല

പാലക്കാട്: അൻപതു വർഷം പഴക്കമുള്ള ഇടിഞ്ഞു വീഴാറായ വീട്ടിൽ ദുരിതം പേറി ജീവിക്കുകയാണ് പാലക്കാട് ജില്ലയിലെ അഞ്ചം​ഗ കുടുംബം. പാലക്കാട് മങ്കര സ്വദേശി നാരായണിയും കുടുംബവുമാണ് വീട് എപ്പോൾ ഇടിഞ്ഞുവീഴുമെന്ന് പേടിച്ച് ഭീതിയിൽ കഴിയുന്നത്. ലൈഫ് പദ്ധതിയിൽ വീടിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങളായിട്ടും തീരുമാനമായിട്ടില്ല. ഒന്നര വർഷം മുമ്പാണ് ഒരു മഴക്കാലത്ത് മൺകട്ട കൊണ്ട് നിർമിച്ച വീടിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്നത്. ചുമരെല്ലാം വിണ്ടു കീറിയ അവസ്ഥയിലാണ്. അടുത്ത മഴ കൂടി വന്നാൽ വീട് പൂർണമായും നിലം പൊത്തുമോയെന്ന ഭീതിയിലാണ് ഈ കുടുംബം.

നഷ്ട പരി​ഹാരത്തിന് വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ധന സഹായം ഒന്നും ലഭിച്ചില്ല. നല്ലൊരു വീടിന് ലൈഫ് പദ്ധതിയിലും അപേക്ഷ കൊടുത്തു. പട്ടികയിൽ പേരും വന്നു, പട്ടികയുടെ അവസാനമാണ് പേര് ചേർത്തിരുന്നത്. രോ​ഗബാധിതരായ മകളും മകനും രണ്ട് പേരക്കുട്ടികളുടേയും ഏക ആശ്രയം 70 കാരിയായ നാരായണി മാത്രമാണ്. ഒരു നേരം അരി വേവിക്കാൻ തൊഴിലുറപ്പ് ജോലിക്ക് പോകും. അതില്ലെങ്കിൽ വീട്ടിൽ പട്ടിണി. അടച്ചുറപ്പുള്ള വീടുണ്ടെങ്കിൽ ആരോടും ഒന്നും പറയാതെ ഇതിനുള്ളിൽ കഴിയാമല്ലോയെന്നാണ് ഈ അമ്മ നിസ്സഹായതയോടെ പറയുന്നത്.

Related posts

അത്തിബെല്ലെ പടക്കക്കട അപകടം: മരണസംഖ്യ 14 ആയി, ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor

ഫ്യൂസൂരിയ കെഎസ്ഇബിയോട് സ്കൂളിന്‍റെ മധുര പ്രതികാരം! വൈദ്യുതി വിറ്റ് കാശുണ്ടാക്കുകയാണ് കുറിച്ചിത്താനം ഗവ. സ്കൂൾ

Aswathi Kottiyoor

കര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപെട്ടു, നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox