20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • പാലക്കാട് കല്ലേപ്പുളളിയിലെ അഞ്ചംഗ കുടുംബത്തിന്റെ കുടിവെളളം മുട്ടിച്ച് വാട്ടർ അതോറിറ്റി; പരാതി അന്വേഷിക്കുമെന്ന് മന്ത്രി | 24 Impact
Uncategorized

പാലക്കാട് കല്ലേപ്പുളളിയിലെ അഞ്ചംഗ കുടുംബത്തിന്റെ കുടിവെളളം മുട്ടിച്ച് വാട്ടർ അതോറിറ്റി; പരാതി അന്വേഷിക്കുമെന്ന് മന്ത്രി | 24 Impact

പാലക്കാട് കല്ലേപ്പുളളിയിലെ അഞ്ചംഗ കുടുംബത്തിന്റെ കുടിവെളളം മുട്ടിച്ച് വാട്ടർ അതോറിറ്റി. കുടിശ്ശിക ബിൽ തുക അടച്ചിട്ടും ഉദ്യോഗസ്ഥർ പ്രതികാരനടപടിയെന്നോണം കണക്ഷൻ പുനസ്ഥാപിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കണക്ഷൻ എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തന്നെ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കണക്ഷൻ വിച്ഛേദിക്കാനെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന പ്രായമായവരെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നും പരാതിയിലുണ്ട്.കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കുടിവെളള കുടിശ്ശിക അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരോട് വീട്ടിലുണ്ടായിരുന്ന വയോദികർ അൽപസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. മകൻ എത്തിയ ഉടനെ ബില്ലടക്കുമെന്ന് അറിയിച്ചെങ്കിലും പ്രായമായ മാതാവിനെ തളളിമാറ്റി കണക്ഷൻ വിച്ഛേദിച്ചെന്നാണ് പരാതി.

‘അവരോട് പറഞ്ഞു ഇപ്പോ അടയ്ക്കാമെന്ന്. അതവർ കേട്ടില്ല. എന്നെ പിടിച്ച് തള്ളിയത് മകൻ കണ്ടു’ -സുഹറ പറഞ്ഞു. തർക്കം കഴിഞ്ഞ് ബില്ലടച്ച് വീണ്ടും കണക്ഷൻ പുനസ്ഥാപിക്കാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ നല്ല പിടിവാശിയിലാണ്.ഒടുവിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ തന്നെ സംഭവത്തിൽ കേസെടുക്കാനും അടിയന്തരമായി കണക്ഷൻ പുനസ്ഥാപിക്കാനും നിർദേശം നൽകി,എന്നിട്ടും പക്ഷേ കുടുംബത്തിന്റെ കുടിവെളളം മുട്ടിക്കുകയാണ് വാട്ടർ അതോറിറ്റി.

Related posts

23 ഇടങ്ങളില്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍, കുറഞ്ഞ ഫീസ്: തുടക്കം കുറിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

ഓള്‍ ഇന്ത്യ റേഡിയോ’ ഇനിയില്ല; രാജ്യത്തിന്‍റെ റേഡിയോ ശൃംഖല അറിയപ്പെടുക ആകാശവാണി എന്നപേരിൽ മാത്രം.

കിലോക്ക് വില 100 രൂപ; മറിഞ്ഞത് 18 ടണ്‍ തക്കാളി കയറ്റിയ ട്രക്ക്, രാത്രി മുഴുവന്‍ കാവലിരുന്ന് പോലീസ്

Aswathi Kottiyoor
WordPress Image Lightbox