22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കുടകിലെ റിസോർട്ടിൽ ജീവനൊടുക്കിയ മലയാളികൾ കോളേജ് അധ്യാപികയും മകളും വിമുക്തഭടനും, വിവാഹിതരായിട്ട് മാസങ്ങൾ മാത്രം
Uncategorized

കുടകിലെ റിസോർട്ടിൽ ജീവനൊടുക്കിയ മലയാളികൾ കോളേജ് അധ്യാപികയും മകളും വിമുക്തഭടനും, വിവാഹിതരായിട്ട് മാസങ്ങൾ മാത്രം

കൊല്ലം: കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെയും മകളെയും റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിമുക്ത ഭടനും കോളേജ് അധ്യാപികയും മകളുമാണ് മരിച്ചത്. മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഭര്‍ത്താവ് വിനോദ് ബാബുസേനന്‍ വിമുക്തഭടനും ഭാര്യ ജിബി തിരുവല്ലയിലെ കോളേജ് അധ്യാപികയുമാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

11കാരിയായ മകള്‍ ജെയ്ന്‍ മരിയ ജേക്കബ് ജിബിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയാണ്. കുട്ടി ജിബിയുടെ രണ്ടാം വിവാഹത്തിന് ശേഷം ഇവരോടൊപ്പമാണ് താമസിക്കുന്നത്. വിനോദിനും ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. കോട്ടയം അയ്മനം സ്വദേശിയാണ് ജിബി ഏബ്രഹാം. കാസർകോട് സ്വദേശിയുമായിട്ടായിരുന്നു ജിബിയുടെ ആദ്യവിവാഹം. ഈ ബന്ധം വേർപ്പെടുത്തി. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ജെയ്ൻ മരിയ. വിനോദിന് കരസേനയിലായിരുന്നു ജോലി. 2012ൽ തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തുകയായിരുന്നു. ഇതിനിടെയാണ് ജിബിയെ പരിചയപ്പെട്ടത്. തിരുവല്ല മാർത്തോമ്മാ കോളജ് ബയോടെക്നോളജി വിഭാഗം അധ്യാപികയായിരുന്നു ജിബി.ഏതാനും മാസങ്ങൾക്കു മുൻപാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. തിരുവല്ലയിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു താമസം. കോളജിൽനിന്ന് ഒരാഴ്ച മുൻപ് ജിബി ലീവെടുത്തിരുന്നു. ദില്ലിയിലേക്ക് പോകാനാണ് അവധിയെടുക്കുന്നതെന്നായിരുന്നു പറഞ്ഞത്. തങ്ങളുടെ മരണത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നാണ് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറ് മണിക്കാണ് റിസോര്‍ട്ടിലെത്തി ഇവര്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ മടങ്ങുമെന്നാണ് റിസോര്‍ട്ട് ജീവനക്കാരെ അറിയിച്ചിരുന്നു. മാതാപിതാക്കളെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നാണ് മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

Related posts

പരസ്യമദ്യപാനം തടയാനെത്തിയ വനിതാ എസ്.ഐക്ക് നേരെ ഭീഷണിയും അസഭ്യവര്‍ഷവുമായി ഇരുപതോളം പേര്‍

Aswathi Kottiyoor

കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയില്‍ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദര്‍ശനം നടത്തും

Aswathi Kottiyoor

കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്ഐ

Aswathi Kottiyoor
WordPress Image Lightbox