• Home
  • Uncategorized
  • വിവാഹ പാര്‍ട്ടിയ്ക്കിടെ വേസ്റ്റ് പ്ലേറ്റ് ദേഹത്ത് തട്ടിയതിന് കാറ്ററിംഗ് തൊഴിലാളിയെ തല്ലിക്കൊന്നു;
Uncategorized

വിവാഹ പാര്‍ട്ടിയ്ക്കിടെ വേസ്റ്റ് പ്ലേറ്റ് ദേഹത്ത് തട്ടിയതിന് കാറ്ററിംഗ് തൊഴിലാളിയെ തല്ലിക്കൊന്നു;

ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ വേസ്റ്റ് പ്ലേറ്റ് അതിഥികളുടെ ദേഹത്ത് കൊണ്ടെന്ന് ആരോപിച്ച് കാറ്ററിംഗ് തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശി പങ്കജ് കുമാറാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് സംഭവം. ഗാസിയാബാദില്‍ ഒരു വിവാഹ സല്‍ക്കാരത്തിനിടെ വേസ്റ്റ് പ്ലേറ്റുകള്‍ കഴുകാനായി കൊണ്ടുപോകുമ്പോഴാണ് അതിഥികളുടെ ദേഹത്ത് കൊണ്ടത്. തര്‍ക്കം കയ്യാങ്കളിയായി. വിവാഹത്തിനെത്തിയ അഞ്ച് പേര്‍ ചേര്‍ന്ന് പങ്കജ് കുമാറിനെ ക്രൂരമായി മര്‍ദിച്ചു. തലയ്ക്ക് പരുക്കേറ്റ പങ്കജ് അബോധാവസ്ഥയിലായതോടെ മൂവരും ചേര്‍ന്ന് ശരീരം തൊട്ടടുത്ത പൊന്തക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

Related posts

കോഴിക്കോട് പന്നിയങ്കരയിൽ ട്രെയിൻ തട്ടി രണ്ടു മരണം; ഒരാൾക്ക് ഗുരുതര പരുക്ക്

Aswathi Kottiyoor

‘ചന്ദ്രിക പ്രതിസന്ധിയില്‍ ഹൈദരലി തങ്ങള്‍ ഒറ്റപ്പെട്ടു, ഇഡി അന്വേഷണം പിതാവിനെ ബാധിച്ചു’; മുഈന്‍ അലി തങ്ങള്‍

Aswathi Kottiyoor

രണ്ടാമത്തെ ക്രെയിനും ഇറക്കി; വിഴിഞ്ഞത്ത് നിന്നും കപ്പൽ മടങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox