21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വിവാഹിതരായിട്ട് ഒന്നരമാസം മാത്രം, നവദമ്പതികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി, ദുരന്തം ആരതി പുറത്ത് പോകാനിരിക്കെ
Uncategorized

വിവാഹിതരായിട്ട് ഒന്നരമാസം മാത്രം, നവദമ്പതികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി, ദുരന്തം ആരതി പുറത്ത് പോകാനിരിക്കെ

തൊടുപുഴ: കഴിഞ്ഞ ദിവസം കാർ പുഴയിലേക്കു വീണ് മലയാളി നവദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നരമാസം മാത്രം. മധുവിധു ദിവസങ്ങൾക്കിടെയാണ് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി ഇടുക്കി നെടുങ്കണ്ടം കരുണാപുരം മാവറയിൽ ശ്രീനാഥ് (36), ഭാര്യ കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്.ആരതി (25) എന്നിവർ മരിച്ചത്. തമിഴ്നാട്ടിലായിരുന്നു അപകടം.

കോയമ്പത്തൂർ – ചിദംബരം ദേശീയപാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. വ്യാഴാഴ്ച കൂരോപ്പടയിൽനിന്നാണു ശ്രീനാഥും ഭാര്യയും ചെന്നൈയിലെ ജോലിസ്ഥലത്തേക്കു കാറിൽ പുറപ്പെട്ടത്. ചെന്നൈയിലേക്കു പോകുകയായിരുന്ന കാർ കൊള്ളിടം പാലത്തിന്റെ കൈവരികൾ തകർത്തു 50 അടിയോളം താഴ്ചയിലേക്കു വീഴുകയായിരുന്നു. പുഴയിൽ വെള്ളമില്ലാത്ത ഭാഗത്താണ് കാർ വീണത്. കാർ പൂർണമായും തകർന്നു. അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു.

ഒക്ടോബർ 18നായിരുന്നു ശ്രീനാഥും ആരതിയും വിവാഹിതരായത്. ചെന്നൈയിൽ എൽ ആൻഡ് ടി കമ്പനി ജീവനക്കാരനായിരുന്നു ശ്രീനാഥ്. ആരതി ജോലി ആവശ്യത്തിനായി വിദേശത്തേക്കു പോകാനിരിക്കെയായിരുന്നു. അപ്രതീക്ഷിതമായാണ് ദുരന്തമുണ്ടായത്. സന്തോഷ് കുമാറിന്റെയും സുജയുടെയും മകളാണ് ആരതി. ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണു ശ്രീനാഥ്.

Related posts

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

Aswathi Kottiyoor

വിശക്കുമ്പോൾ നാട്ടിലേക്കിറങ്ങേണ്ട; അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്.

Aswathi Kottiyoor

തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ. വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നൽകണമെന്ന് ട്രൈബൽ ഡിപ്പാർട്ട്മെന്റിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. പ്രധാന പാതയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി സ്ഥിതി ചെയ്യുന്നത്. കാൽനടയായി മാത്രമേ ഇവർക്ക് റോഡിലേക്ക് എത്താൻ കഴിയൂ എന്നതിനാൽ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. Advertisement

Aswathi Kottiyoor
WordPress Image Lightbox