സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പാലമേൽ പഞ്ചായത്ത് ആണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമേ ഖനനം അനുവദിക്കാനാകൂ എന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. കേന്ദ്ര മാർഗനിർദേശങ്ങൾ പാലിച്ചാണോ മണൽ ഖനനം അനുവദിച്ചതെന്നതടക്കം വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
ജില്ലാ കലക്ടറുടെ റിപ്പോർട്ടിലും നിയമങ്ങൾ പാലിക്കാതെയാണ് ഖനനം എന്ന് കണ്ടെത്തിയിരുന്നു. മണ്ണെടുപ്പ് കടുത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിലെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ രാപ്പകൽ സമരം തുടരുന്നതിനിടെ ആണ് അനുകൂല വിധി.