ആ പാച്ചിലിനി എത്രകാലമുണ്ടാകുമെന്ന് ആർക്കുമറിയില്ല. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ നിന്ന്, ജൈവ കാലിത്തീറ്റയായ ചോളം ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് കർണാടകം വിലക്കി. ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശ പ്രകാരമാണ് വിലക്ക്. കർണാടകത്തിലെ പല ചോളം കർഷരും മുൻകൂർ തുക ചോളം കടത്തുകാരിൽ നിന്ന് വാങ്ങിയതിനാൽ മാത്രം ഇപ്പോൾ കേരളത്തിലേക്ക് കൊണ്ടുപോകാൻ ഇളവ് നല്‍കി. എന്നാല്‍, പുതിയ വിള പാകമായാൽ ഈ ഇളവ് കർണാടകം അനുവദിച്ചേക്കില്ല. അതോടെ, കേരളത്തിലേക്കുള്ള ചോളത്തണ്ട് വരവ് നിലയ്ക്കും. മലബാറിലെ തൊഴുത്തുകളിൽ ചോളമൊഴിയും. പശുവിന് തീറ്റ കുറയും. പാല്‍ കുറയും. മിൽമയുടെ പ്ലാന്‍റിലേക്കുള്ള ഒഴുക്ക് നിലയ്ക്കും. ചോളത്തണ്ട് നിരോധനം വരുത്തി വയ്ക്കുന്ന വിന ചെറുതല്ല. ‘ചോളമെത്തിയില്ലെങ്കിൽ പാലൊഴുകില്ലെ’ന്ന് പച്ചയ്ക്ക് പറയാം.
- Home
- Uncategorized
- കേരളത്തിന് ചോളം വില്‍ക്കേണ്ടെന്ന് കര്‍ണ്ണാടക; തകര്‍ന്നടിയുമോ കേരളത്തിന്‍റെ ക്ഷീരമേഖല ?