26.6 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • പേരാവൂരിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിച്ച അധ്യാപകനെതിരെ നടപടി വേണമെനന് എസ്എഫ്ഐ
Uncategorized

പേരാവൂരിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിച്ച അധ്യാപകനെതിരെ നടപടി വേണമെനന് എസ്എഫ്ഐ

പേരാവൂർ സെയ്ൻറ് ജോസഫ്സ് ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈവിരൽ തല്ലിയൊടിക്കുകയും നിരവധി വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്ത അധ്യാപകൻ ബൈജു വർഗീസിനെതിരെ അടിയന്തര നടപടി വേണമെന്ന് എസ് എഫ് ഐ പേരാവൂർ ഏരിയാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു. ഇക്കാര്യമുന്നയിച്ച് സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.തീരുമാനം വൈകിയാൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങും.

ബൈജു വർഗീസിനെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനും മനുഷ്യവകാശ കമ്മീഷനും ശിശുക്ഷേമ സമിതിക്കും പരാതി നല്കിയിട്ടുണ്ട്.

നിരവധി വിദ്യാർഥികളെയാണ് ഈ അധ്യാപകൻ അകാരണമായി ക്രൂരമായ മർദ്ദനത്തിനിരയാക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവിയോർത്താണ് മിക്ക രക്ഷിതാക്കളും പരാതിപ്പെടാത്തത്. പരാതിപ്പെട്ട വിദ്യാർഥികൾക്കെതിരെ മുൻ വൈരാഗ്യത്തോടെയാണ് ഇയാൾ പെരുരുമാറുന്നത്.ഏതാനും വിദ്യാർഥികൾ അധ്യാപകന്റെ ഭീഷണിയും അധ്യാപകനോടുള്ള ഭയവും കാരണം സ്കൂളിൽ പോകുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ് എഫ് ഐ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

Related posts

റോഡ് മുറിച്ച് കടന്നയാളെ രക്ഷിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം തെറ്റി മരത്തിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

Aswathi Kottiyoor

ബൈക്ക് സ്കോർപിയോയുമായി കൂട്ടിയിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

Aswathi Kottiyoor

ആറാം തവണയും ശുപാർശ നിരസിച്ച് ധനവകുപ്പ് ; മെഡിക്കൽ കോളജിൽ 292 അധ്യാപക തസ്തിക

Aswathi Kottiyoor
WordPress Image Lightbox