21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ദുബായിലേക്ക് കടന്നാലും രക്ഷയില്ല മോനേ, കണ്ണൂർ സ്വദേശിയായ ബലാത്സംഗക്കേസ് പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി
Uncategorized

ദുബായിലേക്ക് കടന്നാലും രക്ഷയില്ല മോനേ, കണ്ണൂർ സ്വദേശിയായ ബലാത്സംഗക്കേസ് പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി

ബംഗ്ളൂരു : ബലാത്സംഗക്കേസിൽ പ്രതിയായ കണ്ണൂർ സ്വദേശിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. ദുബായിൽ താമസിച്ച് വരികയായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മിഥുൻ വി വി ചന്ദ്രനെയാണ് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബെംഗളുരുവിൽ മിഥുനെതിരെ ബലാത്സംഗത്തിന് പരാതി നൽകിയത്. 2020-ൽ ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ മിഥുൻ ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബെംഗളുരുവിലെ വിചാരണക്കോടതിയിലെത്തിയപ്പോൾ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിശോധിച്ച കോടതി ഇടപെട്ടാണ് മിഥുനെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ ഉത്തരവിട്ടത്. തുടർന്ന് സിബിഐ ഇന്‍റർപോളുമായി ബന്ധപ്പെട്ട് ദുബായിലെ ഗർഹൗദിൽ താമസിക്കുകയായിരുന്ന മിഥുനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ മഹാദേവപുര പൊലീസ് സ്റ്റേഷനിൽ മിഥുനെ ഹാജരാക്കി. ബെംഗളുരു അശോക് നഗറിലുള്ള മയോ ഹാൾ സിവിൽ കോടതി മിഥുനെ റിമാൻഡ് ചെയ്തു.

Related posts

യു.എം.സി പേരാവൂർ യൂണിറ്റ് അംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ്

Aswathi Kottiyoor

യുവതി എത്തിയത് 916 മുദ്രയുള്ള മൂന്ന് വളകളുമായി, പണയംവെച്ച് 1,20,000 രൂപയും വാങ്ങി; സമാനമായ 30 കേസുകളിൽ പ്രതി

Aswathi Kottiyoor

150 രാജ്യങ്ങളിലെ ആപ്പിൾ ഐഫോൺ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ, ചാര സോഫ്റ്റ്‍വെയർ സാന്നിധ്യം!

Aswathi Kottiyoor
WordPress Image Lightbox