23.8 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • ഇരിട്ടി സ്വദേശിയുടെ കൊലപാതകം, മൂന്നുപേർ അറസ്റ്റിൽ
Uncategorized

ഇരിട്ടി സ്വദേശിയുടെ കൊലപാതകം, മൂന്നുപേർ അറസ്റ്റിൽ

ഇരിട്ടി: കർണാടകയിൽ ഇരിട്ടി സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷിമോഗ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിലാണ് (44) കർണാടകയിലെ തൊഴിൽ സ്ഥലത്ത് കൊല്ലപ്പെട്ടത്.

റബ്ബർ ടാപിങ്ങിനാണ് സിജു ഷിമോഗ എത്തിയത്. കൂടെ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയുമായി വാക്കേറ്റമുണ്ടാവുകയും ടാപ്പിങ് കത്തികൊണ്ടു കുത്തുകയുമായിരുന്നു സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കൊല്ലപ്പെട്ട ഒരാഴ്ച്ച മുൻപാണ് ഇവിടെ ജോലിക്ക് എത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. നിയമനടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സിൽജയാണ് സിജുവിന്റെ ഭാര്യ. മക്കൾ : ലിയ മരിയ, ആൽഫ്രഡ്

Related posts

ടൂൾസ് കൂടെ കരുതാറില്ല, ആയുധം കരിങ്കല്ല്; ഏഴ് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി എട്ടാം ശ്രമത്തിനിടെ പിടിയിൽ

Aswathi Kottiyoor

കുട്ടികൾ മരിച്ചത് ഒരേ ദിവസമല്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, ചില ചോദ്യങ്ങൾ ബാക്കി

Aswathi Kottiyoor

‘ഓഫർ 13 ലക്ഷം വരെ, 198 കമ്പനികളിലായി 4,500 പ്ലേസ്‌മെന്റ്’: റെക്കോര്‍ഡ് പ്ലേസ്‌മെന്റിനെ കുറിച്ച് മന്ത്രി ബിന്ദു

Aswathi Kottiyoor
WordPress Image Lightbox