23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ പന്നിയാമ്മല സ്വദേശി കരിപ്പനാട്ട് വീട്ടിൽ മോഹനനെ വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയതിന് പേരാവൂർ എക്സൈസ് കേസെടുത്തു*
Uncategorized

കൊട്ടിയൂർ പന്നിയാമ്മല സ്വദേശി കരിപ്പനാട്ട് വീട്ടിൽ മോഹനനെ വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയതിന് പേരാവൂർ എക്സൈസ് കേസെടുത്തു*

ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയയാൾക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. 50 ലിറ്റർ വാഷും നാലു ലിറ്റർ ചാരായവും പിടികൂടി. ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോയ പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് നടത്തിയ റെയ്ഡിലാണ് കേസ് കണ്ടെടുത്തത്.

ചാരായ നിർമ്മാണത്തിനിടെ ഓടിപ്പോയ കൊട്ടിയൂർ പന്നിയാമ്മല സ്വദേശി കരിപ്പനാട്ട് വീട്ടിൽ മോഹനനെ തിരെയാണ് ജാമ്യമില്ലാവകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തത്.

റെയ്ഡിൽ ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 50 ലിറ്ററിൻ്റെ പ്ലാസ്റ്റിക് ബാരൽ നിറയെ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും 5 ലിറ്റർ ഉൾക്കൊള്ളുന്ന കന്നാസിൽ വില്പനയ്ക്കായി തയ്യാറാക്കിവച്ച നാലു ലിറ്റർ ചാരായവും പിടിച്ചെടുത്തു.

ക്രിസ്മസ് – ന്യൂ ഇയർ കാലത്ത് മലയോര മേഖലയിൽ ചാരായം ഒഴുക്കാനുള്ള പ്രതിയുടെ നീക്കമാണ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ എക്സൈസ് തകർത്തത്.

പ്രിവൻ്റീവ് ഓഫീസർ എം ബി സുരേഷ്ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, പ്രിവൻ്റീവ് ഓഫീസർ എൻ പത്മരാജൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി എസ് ശിവദാസൻ, സിനോജ് വി, അജേഷ് എസ് വി, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പങ്കെടുത്തു.

Related posts

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

‘ജെറാൾഡ് ഫോഡ്’ അത്യാധുനിക ആയുധങ്ങളുമായി എറ്റവും വലിയ അമേരിക്കയുടെ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്

Aswathi Kottiyoor

വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox