23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • “ശലഭോദ്യാനം” നാടിന് സമർപ്പിച്ചു
Uncategorized

“ശലഭോദ്യാനം” നാടിന് സമർപ്പിച്ചു


കണിച്ചാർ:നവകേരളം പച്ചതുരുത്ത് പദ്ധതിയിൽ തൊഴിലുറപ്പ് മിഷൻ സഹായത്താൽ കണിച്ചാർ പഞ്ചായത്ത് ഹരിതകേരളമിഷൻ നിർമ്മിച്ച “ശലഭോദ്യാനം” നാടിന് സമർപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷയായി.ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ തോമസ് വടശേരി,പഞ്ചായത്ത് അംഗം സുരേഖ സജി, എംജിഎൻആർഇജി എഇ കെ അഖിൽ തുടങ്ങിയവർ സംസാരിച്ചു.

നാല്പത് സെന്റ് സ്ഥലത്ത് വിവിധ ഇനങ്ങളിൽ പെട്ട നൂറോളം തൈകളും,ശലഭങ്ങളുടെ ലാബസയായ വിവിധ തരം ചെടികളുമാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. ശലഭോദ്യാനത്തിന്റെ ബോർഡും സ്ഥാപിച്ചു. പുഴതീരത്തെ ഒരു ഏക്കർ പുറംമ്പോക്ക് കൂടി പച്ചതുരുത്ത് ആക്കി മാറ്റാൻ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

Related posts

മേഘമലയിൽ തന്നെ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ; നിരീക്ഷിച്ച് വനം വകുപ്പ്, സഞ്ചാരികൾക്കുള്ള നിരോധനം തുടരും

Aswathi Kottiyoor

ചന്ദ്രനിലേക്കൊരു യാത്ര

Aswathi Kottiyoor

ഇരിട്ടി ഉപജില്ല സ്കൂൾ പ്രവേശനോത്സവം തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ നടന്നു

Aswathi Kottiyoor
WordPress Image Lightbox