സാലി റോഷൻ ന്യൂജഴ്സിയില്‍ ആണ് മെഡിക്കല്‍ പഠനം നടത്തുന്നത്. അള്‍ട്രാസൗണ്ട് സ്കാനിംഗ് മെഷീൻ എങ്ങനെ ഉപയോഗിക്കാമെന്ന പഠനത്തിലായിരുന്നു സാലി. ഇതിനിടെയാണ് തനിക്ക് ക്യാൻസര്‍ ആണെന്ന സത്യം മനസിലാക്കിയത്.
ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളും കൂടെയുണ്ടായിരുന്നു. തൈറോയ്ഡ് ആണ് പരിശോധിക്കാൻ നിന്നിരുന്നത്. കൂട്ടത്തില്‍ നിന്ന് സാലി ഇതിന് തയ്യാറായി വരികയായിരുന്നു. സ്കാനിംഗ് നടത്തിക്കഴിഞ്ഞപ്പോള്‍ർ സ്റ്റേജ് 1 പാപ്പില്ലറി തൈറോയ്ഡ് ക്യാൻസറാണ് സാലിക്കെന്ന് തെളിഞ്ഞു.
‘ഞാൻ തന്നെയാണ് ഇത് കണ്ടുപിടിച്ചത്. എന്‍റെ സ്കാനിംഗിന് ശേഷം മറ്റ് വീഡിയോകള്‍ കൂടി വച്ച് താരതമ്യപഠനം നടത്തുകയായിരുന്നു ഞങ്ങള്‍. ഇതിനിടെ എന്‍റെ സ്കാനില്‍ മാത്രം എന്തോ മുഴച്ചുനില്‍ക്കുന്നതായി എനിക്ക് തോന്നി. ഉടനെ ഇൻസ്ട്രക്ടറെ അടുത്തുവിളിച്ച് കാര്യം അറിയിച്ചു. ഇത് ഫോട്ടോ എടുത്തുവയ്ക്കാൻ പറഞ്ഞ ശേഷം ഉടനെ ഒരു ഡോക്ടറെ കാണാനാണ് ഇൻസ്ട്രക്ടര്‍ പറഞ്ഞത്…’- സാലി പറയുന്നു.