21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ചികിത്സാ പിഴവെന്ന് ആരോപണം; യുവാവിന്റെ മൃതദേഹം 4 ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു
Uncategorized

ചികിത്സാ പിഴവെന്ന് ആരോപണം; യുവാവിന്റെ മൃതദേഹം 4 ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു

വയനാട്: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിൻ്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാലുനാൾ മുമ്പ് മരിച്ചത്. ചികിത്സാ പിഴവെന്ന് ആരോപണത്തെ തുടർന്ന് യുവാവിൻ്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടത്തിനായി അയച്ചു. മുക്കിലെ ദശ നീക്കാൻ എത്തിയതായിരുന്നു സ്റ്റെബിൻ. അനസ്തേഷ്യ നൽകിയതിലെ പിഴവെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേ സമയം ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Related posts

‘കാക്കി കണ്ടാൽ ആക്രമിക്കണം’,

Aswathi Kottiyoor

പൊന്നും വിലയിൽ വെളുത്തുള്ളി; മോഷണം കൂടുന്നു, പാടങ്ങളിൽ ‘അറ്റകൈ’ പ്രയോഗവുമായി കർഷകർ

Aswathi Kottiyoor

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ദുരൂഹം, സംസ്ഥാനത്തോട് പോലും കൂടിയാലോചിച്ചില്ല: എംപി

Aswathi Kottiyoor
WordPress Image Lightbox